ആശാൻ കൊച്ചിയിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം , വൻ സ്വീകരണവുമായി മഞ്ഞപ്പടാ

ആശാൻ എത്താൻ ഇനി മണിക്കൂറുകൾ

ആശാൻ കൊച്ചിയിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം , വൻ സ്വീകരണവുമായി മഞ്ഞപ്പടാ
(PIC credit :Twitter)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രിയപ്പെട്ട ആശാൻ ഇവാൻ വുകമനോവിച് മണിക്കൂറുകൾക്ക് ഉള്ളിൽ കൊച്ചിയിലെത്തും . വൻ സ്വീകരണവുമായി മഞ്ഞപ്പടാ.നാളെ രാവിലെ 8:30 അദ്ദേഹം കൊച്ചിയിലെത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്.

ഒരുപാടു പ്രതീക്ഷയേകുന്ന  മറ്റൊരു സീസണിന്റെ മുന്നൊരുക്കങ്ങൾക്കായി ആരാധകരുടെ പ്രിയപ്പെട്ട ആശാനും സംഘവും കൊച്ചിയുടെ മണ്ണിലേക്ക് എത്തുകയാണ്.

കോച്ച് ഇവാനും അസിസ്റ്റൻസും ഒപ്പം പുതിയ വിദേശ താരം ഇവാനും തിങ്കളാഴ്ച(ഓഗസ്റ്റ് 1) രാവിലെ 8.30ന് കൊച്ചി അന്താരാഷ്ട്ര വിമാന താവളത്തിൽ പറന്നിറങ്ങും.

ആരവങ്ങൾ അകന്നു നിന്ന 2 സീസണുകൾക്ക് ശേഷം വീണ്ടും കലൂർ സ്റ്റേഡിയം പ്രകമ്പനം കൊള്ളിക്കാൻ നമ്മളൊരുങ്ങുമ്പോൾ അതിന്റെയൊരു സാമ്പിൾ തീർക്കാൻ നിങ്ങളെവരെയും സഹർഷം സ്വാഗതം ചെയ്യുന്നു.എല്ലാവരും കൃത്യം 8.30നു തന്നെ നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ചേരണമെന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു

മുകളിൽ കൊടുത്തിരിക്കുന്നത് മഞ്ഞപ്പടാ ഔദ്യോഗികമായി അറിയിച്ച കാര്യമാണ്. ഇതിനോടകം തന്നെ കൊച്ചി മഞ്ഞകടലായികഴിഞ്ഞു.ആശാന്റെ വരവിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here